നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി. കൊമ്പനാട് വില്ലേജ് ക്രാരിയേലി കരയിൽ പടിക്കക്കുടി വീട്ടിൽ എബ്രഹാം മകൻ 25 വയസ്സുളള ബിനോയി എബ്രാഹിമിനെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്‍റെ റിപ്പോ]ട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അവകർകളുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് (1) നാടുകടത്തിയത്.

എറണാകുളം റൂറൽ ജില്ലയിലെ കുറുപ്പംപടി, കോതമംഗലം, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഠിന
ദേഹോപദ്രവം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, സ്ഫോടകവസ്തു നിയമപ്രകാരമുള്ള കേസ്സ് തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ അദ്ധ്യായ പ്രകാരമുള്ള 5–ഓളം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് തുടർച്ചയായി പൊതുജന സമാധാന
ലംഘന പ്രവർത്തനങ്ങൾ നടത്തിയും, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ച പ്രതിയാണ് ഇയാള്‍.

സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ടിയാൻ എറണാകുളം റൂറൽ ജില്ലയുടെ പരിധിയിൽ പ്രവേശിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*