കാപ്പ ചുമത്തി നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി




നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ് ചുമത്തി നാടു കടത്തി . പറവൂർ കെടാമംഗലം അമ്പാട്ട് വീട്ടിൽ ലിന്റോ ( 30 ) യെ യാണ് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നാട് കടത്തിയത് .

ആലുവ വെസ്റ്റ് . നോർത്ത് പറവൂർ സ്റ്റേഷനുകളിൽ കാലപാതകശ്രമം , അടിപിടി , ദേഹോപ്രദവം , വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസു കളാണ് ഇയാൾക്ക് എതിരെയുള്ളത് .

കഴിഞ്ഞ നവംബറിൽ ആലുവയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയേയും , ഭർത്താവിനേയും ആക്രമിച്ച കേസിൽ ഇയാൾ ഒന്നാം പ്രതിയാണ് .

ഈ കേസിലെ മറ്റൊരു പ്രതിയായ ചക്കു എന്ന് വിളിക്കുന്ന ഷാനിനെ കഴിഞ്ഞയാഴ്ച കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു .

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 24 പേരെ കാപ്പ ചുമത്തി ജയിലിലടച്ചതായും .27 പേരെ നാടുകടത്തിയതായും എസ്.പി. കെ . കാർത്തിക് പറഞ്ഞു .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*