കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

മുനമ്പം, ഞാറയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, മയക്കുമരുന്ന് വ്യാപാരം ഉൾപ്പടെയുള്ള കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

എടവനക്കാട് കുഴുപ്പിള്ളി കറുത്താട്ടിൽ വീട്ടിൽ നജ്മൽ (29) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ജനുവരിയിൽ ചെറായിയിൽ ഹാഷിഷ് ഓയിലുമായി ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കുറ്റവാളികൾക്കെതിരെയുള്ള നടപടി കർശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*