കാപ്പ ലംഘനം: പ്രതി പിടിയിൽ

കാപ്പ ലംഘനം: പ്രതി പിടിയിൽ

കാപ്പ ലംഘിച്ച് നാട്ടിലെത്തിയ പ്രതി അറസ്റ്റിൽ. റൂറൽ ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്തിയ പള്ളിപ്പുറം കോവിലകത്തും കടവ് കരയിൽ, പുഞ്ചേപ്പടി വീട്ടിൽ വിഷ്ണു രാജ് (24) ആണ് കാപ്പ ലംഘിച്ച തിന് മുനമ്പം പോലിസിൻറെ പിടിയിലായത്.

ദേഹോപദ്രവം, കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, അന്യായ മായ സംഘചേരൽ, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഗൂഢാലോചന തുട ങ്ങിയ കേസുകളിൽ പ്രതിയാണ്.

ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മെയ് 22ന് നാടുകടത്തിയത്. ഒരു വർഷത്തേക്ക് ഇയാൾക്ക് റൂറൽ ജില്ലയിലേക്ക് പ്രവേശിക്കാൻ പാടില്ല.

ഇത് ലംഘിച്ചതായി എസ്.പിക്ക് വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കാപ്പ നിയമം ലംഘി ക്കുന്നത് മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*