യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ

യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ




തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു.

കരമന തളിയലിലെ അപ്പാർട്ട്മെന്റിൽ നടന്ന കൊലപാതകത്തിലെ പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നവീൻ സുരേഷ്, സുജിത്ത് (ചിക്കു), ഷീബ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ഏപ്രിൽ നാലിനാണ് വലിയശാല സ്വദേശി വൈശാഖിനെ (34) കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ പെൺവാണിഭ സംഘങ്ങൾക്ക് ആവശ്യക്കാരെ എത്തിച്ചു നൽകുന്ന വ്യക്തി ആണെന്ന് പോലീസ് പറഞ്ഞു.

കരമനയിലെ അപ്പാർട്ട്മെന്റിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന് വിവരമറിഞ്ഞെത്തിയ വൈശാഖ് പ്രതികളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

തർക്കത്തിനിടയിൽ പ്രതികളി ലൊരാൾ വൈശാഖിനെ കുത്തുക യായിരുന്നു. കുട്ടി കൊണ്ട് വൈശാഖ് രക്തംവാർന്ന് മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*