യന്ത്രത്തിൽ കൈകുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു
യന്ത്രത്തിൽ കൈകുടുങ്ങി; ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു
മണര്‍കാട്: കോട്ടയം ജില്ലയിലെ മണര്‍ക്കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരികില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടം നടത്തുകയായിരുന്ന ഗീതയുടെ(36) കൈ യന്ത്രത്തിൽ കൈകുടുങ്ങി. ഒരു മണിക്കൂറോളം കഠിനമായ വേദന സഹിച്ച് കഴിഞ്ഞ യുവതിയെ ഒടുവിൽ ഫയർഫോഴ്‌സ് എത്തി രക്ഷിക്കുകയായിരുന്നു.
ജ്യൂസ് അടിക്കാനായി യന്ത്രത്തിലേക്ക് കരിമ്പു വയ്ക്കവേ അബദ്ധത്തില്‍ വലതുകൈവിരലുകള്‍ കുടുങ്ങുകയായിരുന്നു. എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗിസിന്റെ നേതൃത്വത്തില്‍ പൊലീസും കോട്ടയം ഫയര്‍ഫോഴ്‌സ് ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
Leave a Reply