കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍




കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സംശയി ക്കുന്ന അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ക്കെതിരെ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി.

കസ്റ്റഡിയിലായ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടു ത്തുമെന്നാണ് വിവരം.

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായ ശേഷം നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാ ഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ ആയങ്കി എത്തിയത്.

കഴിഞ്ഞദിവസം രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും എത്തിയിരുന്നു.

തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*