കര്‍ണാടകയിലെ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു
കര്‍ണാടകയിലെ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു
കര്‍ണാടകയില്‍ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. ചിക്കബല്ലാപുരയിലാണ് സംഭവം. പ്രദേശവാസിയും വീട്ടമ്മയുമായ കവിത(28)ആണ് മരിച്ചത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ പ്രസാദമെന്ന് പറഞ്ഞ് വിതരണം ചെയ്ത ഹല്‍വ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
അജ്ഞാതരായ രണ്ടു സ്ത്രീകള്‍ സംഭവദിവസം ക്ഷേത്രത്തിലെത്തിയിരുന്നതായും ഹല്‍വ ഇവരാണ് വിതരണം ചെയ്തതെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രസാദം വിതരണം ചെയ്ത രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ ഹല്‍വ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജനഗറിലെ ക്ഷേത്രത്തിലും പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് 17 പേര്‍ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Leave a Reply
You must be logged in to post a comment.