മണ്ണിടിച്ചിലിൽ റോഡ് തകർന്നു; കരുളായി പ്രദേശം ഒറ്റപ്പെട്ടു

മണ്ണിടിച്ചിലിൽ റോഡ് തകർന്നു; കരുളായി പ്രദേശം ഒറ്റപ്പെട്ടു

കരുളായി: റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നതിനാൽ കരുളായി ഉൾവനത്തിൽ വസിക്കുന്ന ആളുകൾ ഒറ്റപ്പെട്ടു. മൂച്ചള മുതൽ മാഞ്ചീരിവരെയുള്ള മൂന്നുകിലോമീറ്ററിലധികം റോഡ് മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്നു.പുനർനിർമിച്ച് വനപാത ഗതാഗത യോഗ്യമാക്കാൻ ഏറെ സമയം വേണ്ടിവരും.

മാഞ്ചീരി കോളനിയുടെ വക്കും ഇടിഞ്ഞിട്ടുണ്ട്. പുഴയരികിലെ മരങ്ങളെല്ലാം മലവെള്ളപ്പാച്ചിലിൽ വീണുകിടക്കുകയാണ്. വനംവകുപ്പധികൃതർ കഴിഞ്ഞദിവസം മാഞ്ചീരി സന്ദർശിക്കുകയും റോഡ് തകർന്നത് സ്ഥിരീകരിക്കുകയും ചെയ്തതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment