കലൈഞ്ജര്‍ വിടവാങ്ങി
തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധി അന്തരിച്ചു.പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് വൈകുന്നേരം മുതൽ ചികിത്സകളോട് ശരീരം പ്രതികരിച്ചിരുന്നില്ല.94 കാരനായ കരുണാനിധിയുടെ നില തിങ്കളാഴ്ച അല്പ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും പിന്നീട് വശളാവുകയായിരുന്നു.
അദ്ദേഹത്തിന്റെ നില മോശമായതിനെ തുടർന്ന് നിരവധി ആളുകൾ ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ട്. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകർ ഇതിനോടകം ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിട്ടുണ്ട്.ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Leave a Reply