മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

മുള്ളന്‍പന്നിയെ വെടിവെച്ച് കൊന്ന് കറിവെച്ച രണ്ട് പേര്‍ പിടിയില്‍. ബേഡഡുക്ക മുള്ളങ്കോട്ടെ പി. മനോഹരന്‍ (45), അമ്മങ്കോട്ടെ എ. കമലാക്ഷന്‍ (46) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭാസ്‌കരന്‍ കൃഷ്ണന്‍ നായര്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി 26 നാണ് മുള്ളന്‍പന്നിയുടെ കറിയുമായി ഇവരെ വനംവകുപ്പ് പിടികൂടിയത്. ബാക്കിയുള്ള നാല് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതോടെയാണ് മനോഹരനും കമലാക്ഷനും കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. അംബുജാക്ഷന്‍, രാമചന്ദ്രന്‍ എന്നിവരെയാണ് കേസില്‍ ഇനി പിടികൂടാനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


0 thoughts on “മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചു: രണ്ട് പേര്‍ അറസ്റ്റില്‍”

Leave a Reply

Your email address will not be published. Required fields are marked *

*
*