സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമെന്ന് കോടതി: പീതാംബരനെ 7 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്.

കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി പീതാംബരനെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് പ്രതിയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിട്ടു.

പെരിയ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും രാഷ്ട്രീയവിരോധമാണ് കൊലപാതകങ്ങളില്‍ കലാശിച്ചതെന്നും കോടതി നിരീക്ഷിച്ചു.

പീതാംബരനെയും കൊണ്ട് പൊലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായി. ഇവിടെനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും വാളുകളും കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment