ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ 100 പവന് സ്വര്‍ണ്ണം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി
ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ 100 പവന് സ്വര്‍ണ്ണം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി
കാസര്‍കോട് നഗരത്തിലെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി ലഭിച്ചത്. എന്നാല്‍ സ്വര്‍ണം എങ്ങനെ ഇവിടെയെത്തിയെന്ന കാര്യം ഇനിയും വ്യക്തമല്ല.
ആലംപാടി, ബാഫഖി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന് സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നു ചൂണ്ടിക്കാട്ടി കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്.
100 പവന് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചിരുന്നു എന്നാണ് ഇടപാടുകാരിയുടെ മൊഴി, എന്നാല്‍ അത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ കേസില്‍ പോലീസിനും അന്വേഷണം വഴിമുട്ടി.
പരാതിയെ തുടര്‍ന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇ-വേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തുന്നത്.
ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി കാമറയുടെ തകരാറും, സ്വര്‍ണ്ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെയാണെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി.
140 പവന് സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കര്‍ തുറന്ന് സ്വര്‍ണം എടുത്ത ശേഷം മടക്കി വയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വയ്ക്കാന്‍ മറന്നാതാകുമെന്ന സംശയമാണ് അധികൃതര്‍ പോലീസിനോട് പറയുന്നത്.
അതേസമയം ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണം എത്തിയത് എങ്ങനെ എന്നുള്ള ചോദ്യത്തിന് ബാങ്ക് അധികൃതരും കൃത്യമായ വിശദീകരണം നല്‍കുന്നില്ല. എന്നാല്‍ പോലീസില്‍ പരാതി നല്കിയാല് സ്വര്‍ണം മടക്കി ലഭിക്കാന്‍ കാലതാമസം നേരിടും എന്നതിനാല്‍ പരാതി പിന്‍വലിച്ചു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.