കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍

കാസർകോട്: കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകത്തില്‍ സംഭവം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്ന സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന.

ഇരട്ടകൊലപാതകത്തില്‍ ഏഴ് പേര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനാണെന്ന് വിവരം ലഭിക്കുന്നത്.

സംഭവത്തിന്‌ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുകയും കൃത്യം നടത്തിയവരെ പെര്യയില്‍ എത്തിക്കുകയും ശരത്തിനെയും കൃപെഷിനെയും കാട്ടി കൊടുത്തതും പീതാംബരന്‍ നേരിട്ടാനെന്നാണ് പോലീസിന് ലഭിച്ച സൂചന.

നേരത്തെ കസ്റ്റഡിയില്‍ ആയവരില്‍ നിന്നും ലഭിച്ച സൂചന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്‌. അതേസമയം കൊലയാളികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് ജീപ്പുകളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നത്.

സംഭവ സ്ഥലത്ത് എത്തിയ ജീപ്പുകള്‍ കണ്ണൂര്‍ രജിസ്ട്രേഷനിലുള്ളതാണ്. സ്ഥലത്ത് നിന്നും ലഭിച്ച മൊബൈല്‍ ഫോണുകളും പോലീസ് പരിശോധിച്ച് വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment