കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; കഞ്ചാവ് ലഹരിയില്‍ വെട്ടിയത് താനെന്ന് പീതാംബരന്‍: വിശ്വസിക്കാതെ പോലീസ്

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം; കഞ്ചാവ് ലഹരിയില്‍ വെട്ടിയത് താനെന്ന് പീതാംബരന്‍: വിശ്വസിക്കാതെ പോലീസ്

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഇരട്ടകൊലപാതക കേസില്‍ ശരത്തിനെയും കൃപേഷിനെയും വെട്ടിയത് താനാണെന്ന് സി പി എം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്റെ മൊഴി.

കഞ്ചാവ് ലഹരിയിലാണ് താന്‍ കൊല നടത്തിയതെന്നാണ്‌ പീതാംബരന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൃപേഷും ശരത്തും ചേര്‍ന്ന് തന്നെ ആക്രമിച്ചതില്‍ പാര്‍ടി നടപടി എടുക്കാതിരുന്നതില്‍ നിരാശയുണ്ടായിരുന്നു.

തന്നെ ആക്രമിച്ചതിലുള്ള അപമാനവും പകയും നിരാശയുമാണ്‌ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്റെ മൊഴിയില്‍ പറയുന്നതും.

എന്നാല്‍ പീതാംബരന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം മറ്റുള്ളവരിലേക്ക് എത്താതിരിക്കനാണ് പീതാംബരന്‍ ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടി കാര്യാമായി ഇടപെട്ടില്ല. നേരത്തെ ശരത്തും കൃപേഷും പീതംബാരനെ ആക്രമിച്ച് കൈ ഒടിഞ്ഞിരുന്നു.

ഈ കേസില്‍ ശരത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ കൃപേഷ പീതംബാരനെ ആക്രമിചിട്ടില്ലെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കൃപേഷിനെയും പ്രതിയാക്കാന്‍ പീതാംബരന്‍ പോലീസിനോടും പാര്‍ട്ടിയിലും ആവശ്യപ്പെട്ടെങ്കിലും പോലീസും പാര്‍ട്ടിയും ഇത് നിരാകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment