കശ്മീര്‍ സ്വതന്ത്രമാക്കണം; മലപ്പുറത്ത്‌ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കശ്മീര്‍ സ്വതന്ത്രമാക്കണം; മലപ്പുറത്ത്‌ പോസ്റ്റര്‍ പതിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത്‌ രണ്ട് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ്, രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കശ്മീര്‍ സ്വതന്ത്രമാക്കണമെന്നും ആസാദി ഫോര്‍ കശ്മീര്‍ തുടങ്ങിയ പോസ്റ്ററുകള്‍ കോളേജില്‍ പതിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

ഇടതുപക്ഷ അനുഭാവിയായ റിൻഷാദ് എസ് എഫ് ഐക്ക് തീവ്രത പോരെന്ന കാരണത്താല്‍ റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടന രൂപീകരിക്കുകയായിരുന്നു.

ഈ സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു വരുന്നു.

ഇവര്‍ക്ക് പുറമേ നിന്ന് സഹായമോ പിന്തുണയോ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇരുവരുടെയും ഫോണ്‍ കാള്‍ വിശദമായി പരിശോധിച്ചുവരുന്നു.

ക്യാമ്പസില്‍ രാജ്യദ്രോഹപരമായ പോസ്റ്ററുകള്‍ പതിച്ച വിവരം കോളേജ് പ്രിന്‍സിപ്പല്‍ തന്നെയാണ് പോലീസില്‍ അറിയിച്ചത്. ക്യാമ്പസില്‍ രാജ്യദ്രോഹപരമായ പോസ്റ്ററുകള്‍ പതിച്ച വിവരം കോളേജ് പ്രിന്‍സിപ്പല്‍ തന്നെയാണ് പോലീസില്‍ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment