2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് നടി
2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് നടി
കോടികള്‍ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് നടി കത്രീന കൈഫ്. 2.3 കോടി രൂപ വിലയുള്ള ലാന്‍ഡ് റോവറിന്റെ ഈ എസ്യുവി സ്വന്തമാക്കിയ ഏറ്റവും പുതിയ താരമാണ് കത്രീന കൈയ്ഫ്.
താരത്തിന്റെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിന്റേതും. റേഞ്ച് റോവര്‍ വോഗ,് ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ്.
4.4 ലിറ്റര്‍ എസ്ഡിവി 9 ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.
വോഗിന്റെ ലോങ് വീല്‍ബെയ്സ് പതിപ്പാണ് എല്‍ഡബ്ല്യുബി. മികച്ച യാത്രാസുഖവും സ്റ്റൈലുമാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍.
സൂപ്പര്‍താരങ്ങളായ ഷാരുഖ് ഖാന്‍, ശില്‍പ്പഷെട്ടി, ആലിയ ഭട്ട് തുടങ്ങിയവരും സല്‍മാന്‍ഖാന്‍ തന്റെ അമ്മയ്ക്കായും മുന്‍പ് ഈ വാഹനം സ്വന്തമാക്കിയിരുന്നു.
Leave a Reply
You must be logged in to post a comment.