കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ; രക്ഷാപ്രവര്‍ത്തനം നിര്‍ത്തി

മലപ്പുറം : രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരുന്ന കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി, നാട്ടുകാരടക്കം ഓടി രക്ഷപ്പെട്ടു. രാവിലെയും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് മറുഭാഗത്ത് ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

എന്നാൽ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മനഴയ്ക്ക് നേരിയ ശമനമായെങ്കിലും മഴ തുടരുക തന്നെയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസം സൃഷ്ടിക്കുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം നടത്തിവരികയാണ്.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുന്നു. അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ള കുടുംബത്തെ രക്ഷിച്ച് മറുകരയിലെത്തിച്ചു. പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ മഴയ്ക്കു നേരിയ കുറവുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment