കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

മഹാ ദുരന്തമുണ്ടായ കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഇനി 28 പേരെ കൊട്ടി കണ്ടെതാനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും 59 പേര്‍ മണ്ണിനടിയിലായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 104 ആയി.

അതേസമയം വയനാട് പുത്തുമലയില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. എറണാകുളത്ത് നിന്നും എത്തിച്ച സ്നിപ്പര്‍ നായകളുടെ സഹായത്തോടെയാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്. ഇവിടെ ഇനി ഏഴു പേരെ കൂടി കണ്ടെത്താനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment