Kayaking Training in Ernakulam Kerala l ഡിറ്റിപിസിയുടെ കയാക്കിംഗ് പരിശീലനവും ഉല്ലാസ സവാരികളും ആരംഭിക്കുന്നു
ഡിറ്റിപിസിയുടെ കയാക്കിംഗ് പരിശീലനവും ഉല്ലാസ സവാരികളും ആരംഭിക്കുന്നു
എറണാകുളം ഡിറ്റിപിസിയുടെയും ഗോശ്രീ ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (ജിഡ) സംയുക്താഭിമുഖ്യത്തില്‍ ക്യൂന്‍സ് വാക്ക്‌വേ പ്രൊജക്റ്റിലെ ജിഡാ ബോട്ട് ജെട്ടിയില്‍ ഉല്ലാസ കയാക്കിംഗ് പരിശീലന പരിപാടിയും, ഉല്ലാസ സവാരികളും ഡിസംബര്‍ 22ാം തിയതി രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്നു.
Also Read >> ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ
ഡിറ്റിപിസിയുടെ അംഗീകൃത സേവനദാതാവായ ‘സ്‌ക്കൂബാ കൊച്ചിന്‍’ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഡിറ്റിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫീറുള്ളയുടെ അധ്യക്ഷത വഹിക്കും. കയാക്കിംഗ് പരിശീലനത്തിനുള്ള അവസരം ജില്ലയില്‍ ആദ്യമായാണ് ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്നത്.
കയാക്കിംഗ് ഒരു സ്‌പോര്‍ട്‌സ് എന്നതിലുപരി പ്രകൃതി സൗഹൃദ ഉല്ലാസ വിനോദോപാധി കൂടിയാണ്. ക്യൂന്‍സ് നടപ്പാതയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കായലോര കാഴ്ചകള്‍ ആസ്വദിക്കുന്നതിന് സുരക്ഷിതമായ കയാക്കിംഗ് ട്രിപ്പുകള്‍ സഹായകരമാണ്.
പരിശീലനത്തിന് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിവിധ തരത്തിലുള്ള കയാക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിയാണ് തയ്യാറാക്കിയിട്ടുള്ളത്. സുരക്ഷിതത്വം, ഉല്ലാസം, കഴിവ് ആര്‍ജിക്കല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പരിശീലനം. പരിശീലന സമയ ദൈര്‍ഘ്യം 6 മുതല്‍ 8 മണിക്കൂറാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെയുള്ള സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമുണ്ട്.
പരിശീലന ഫീസ് 1000 രൂപയാണ്. ഉല്ലാസ ട്രിപ്പുകള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. അതിന് പ്രത്യേകം നിരക്കുകളാണ്. 15 മിനിട്ടിന് 250/ രൂപയാണ്. രാവിലെ 6.30 മുതല്‍ 11.30 വരെയും, വൈകിട്ട് 2.30 മുതല്‍ 5.30 വരെയുമാണ് ഉല്ലാസ ട്രിപ്പുകള്‍ക്കുള്ള സമയം കയാക്കിംഗ് പരിശീലനത്തിന് താത്പര്യമുള്ളവര്‍ 9995250002 (ദിലീഷ്, സ്‌ക്കൂബാ കൊച്ചിന്‍) അഥവാ 0484 2367334 ഡിറ്റിപിസി എറണാകുളം എന്നീ നമ്പറുകളില്‍ രജിസ്‌ട്രേഷനായി ബന്ധപ്പെടാവുന്നതാണ്.
Leave a Reply