ഡാന്‍സ് സ്കൂളിന്‍റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും പീഡനവും; 19 കാരന്‍ അറസ്റ്റില്‍
ഡാന്‍സ് സ്കൂളിന്‍റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും പീഡനവും; 19 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഡാന്‍സ് പഠിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി രാഹുല്‍ (19) ആണ് പിടിയിലായത്. ഹിപ് ഹോപ് ഡാന്‍സ് സ്കൂളിന്‍റെ മറവിലാണ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ മയക്കുമരുന്നു നൽകി പീഠിപ്പിച്ചത്.
ജൂലായിൽ തിരുവനന്തപുരം കുന്നുകുഴിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണ ചെന്നെത്തിയത് ഹിപ്പ് ഹോപ് ഡാന്‍സ് സ്കൂളിലാണ്. ഇവിടം കേന്ദ്രീകരിച്ചു മയക്കുമരുന്നുപയോഗവും ലൈംഗിക പീഠനവും നടക്കുന്നതായി പൊലീസ് കണ്ടെത്തി.
ഡാന്‍സ് പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ചു വശത്താക്കി ലൈംഗീകമായി ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ വലയിലായി പീടിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് കഴക്കൂട്ടം എ സി അനില്‍കുമാര്‍ പറഞ്ഞു. രാഹുലിനെതിരെ പോക്സോ കൂടാതെ എസ് സി എസ് റ്റി നിയമമനുസരിച്ചും കേസെടുത്തിട്ടുണ്ട്.
Leave a Reply