അങ്ങ് മെലിഞ്ഞ് സുന്ദരിയായി കീര്‍ത്തി; താരത്തിന്റെ പുതിയ ലുക്ക് കണ്ട് കയ്യടിച്ച് ആരാധകര്‍

അങ്ങ് മെലിഞ്ഞ് സുന്ദരിയായി കീര്‍ത്തി; താരത്തിന്റെ പുതിയ ലുക്ക് കണ്ട് കയ്യടിച്ച് ആരാധകര്‍

മലയാളി താരം കീര്‍ത്തി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. താരത്തിന്റെ ചിത്രം കണ്ട് ആരാധകര്‍ മുമ്പ് ഒന്നടങ്കം അമ്പരന്നിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ് മെലിയാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്നിരുന്നു.

ഷൂട്ടിംഗിന്റെ ഭാഗമായി സ്പെയിനിലാണ് കീര്‍ത്തിയിപ്പോള്‍. ഷൂട്ടിംഗിനിടയിലെ ഒഴിവ് ദിനങ്ങളില്‍ ഹോട്ടല്‍മുറിയില്‍ വച്ചെടുത്ത ചില ചിത്രങ്ങള്‍ കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ചിത്രങ്ങളിലെ കീര്‍ത്തിയുടെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞു സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്റുകള്‍. തന്റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും എന്നാല്‍ അതിനു പിടിതരുന്നില്ലെന്നാണ് തോന്നുന്നതെന്നുമുള്ള കുറിപ്പോടെയുമാണ് പോസ്റ്റ്. മുമ്പ് കീര്‍ത്തി പോസ്റ്റ് ചെയ്ത ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അജയ് ദേവ്ഗണ്‍ അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment