ജയ് നായകനാകുന്ന കേപ്മാരിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കേപ്മാരി’. ജയ് നായകനായി എത്തുന്ന ചിത്രത്തില്‍ അതുല്യ രവിയും വൈഭവി ഷാന്‍ഡിലിയയും ആണ് നായികമാര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ജെയിയുടെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. തമിഴ് നടന്‍ വിജയിയുടെ അച്ഛനാണ് എസ് എ ചന്ദ്രശേഖര്‍. ഒരു റൊമാന്‍റിക് ആക്ഷന്‍ കോമഡി ചിത്രമാണിത്. സിദ്ധാര്‍ഥ് വിപിന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തത് സതീഷ് ആണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*