ദിവസേന ശീലമാക്കൂ ഒരു നേന്ത്രപ്പഴം; രോ​ഗങ്ങളെ പടിക്ക് പുറത്ത് നിർത്താം

ദിവസേന ശീലമാക്കൂ ഒരു നേന്ത്രപ്പഴം; രോ​ഗങ്ങളെ പടിക്ക് പുറത്ത് നിർത്താം

ഇനി മുതൽ ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് കേട്ടിട്ടില്ലേ? ഇത് വെറുതെയല്ല, എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്.

കൂടാതെ നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ. നേന്ത്രക്കായ്ക്ക് എണ്ണമറ്റ ഗുണങ്ങളുണ്ടെങ്കിലും നേന്ത്രപ്പഴത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയെന്തെന്നാല്‍ ഇത് അമിതവണ്ണം കുറയ്ക്കുന്നതിന് മറ്റേത് ഭക്ഷണത്തെക്കാള്‍ സഹായകമാണെന്നതാണ്.

ശരാശരി 90 കലോറി മാത്രമേ ഒരു പഴത്തില്‍ അടങ്ങിയിട്ടുണ്ടാകൂ. അതേസമയം നേരത്തേ സൂചിപ്പിച്ചതുപോലെ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ കാര്യത്തില്‍ വളരെ പിന്നിലുമാണ്. ഇത്രയും മതിയല്ലോ! വണ്ണം കുറയ്ക്കാന്‍ ഇനിയെന്ത് വേണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment