BREAKING NEWS: ജോസ് കെ മാണി ചെയര്‍മാന്‍… കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്

BREAKING NEWS: ജോസ് കെ മാണി ചെയര്‍മാന്‍… കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്

കേരളാ കോണ്‍ഗ്രസ് (എം ) പിളര്‍ന്നു. ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. മാണി വിഭാഗം ഇന്ന് കോട്ടയത്ത്‌ വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നിന്നും പി ജെ ജോസഫ്‌ വിഭാഗം വിട്ടു നിന്നു.

എന്നാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നിലവിലെ ചെയര്‍മാനായ പി.ജെ ജോസഫ് ഇമെയില്‍ സന്ദേശമയച്ചിരുന്നു. യോഗം അനധികൃതമാണെന്നാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

യോഗത്തില്‍ സി എഫ് തോമസ്‌ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന സംഭവങ്ങളോട് യോജിക്കുന്നില്ലെനെന്നു അദ്ദേഹം രാവിലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment