പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനായുള്ള പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം. ജോസഫ് വിഭാഗം. യു.ഡി.എഫ് കണ്‍വന്‍ഷനിടെ മാണി വിഭാഗം പി.ജെ.ജോസഫിനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. യൂത്ത് ഫ്രണ്ട് നേതാവ് സജി മഞ്ഞകടമ്പിലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ജോസ് ടോമിനെ വിജയിപ്പിക്കാന്‍ പ്രത്യേകമായി പ്രചാരണം നടത്തുന്ന കാര്യം ആലോചിക്കുമെന്നും സജി മഞ്ഞകടമ്പില്‍ പറഞ്ഞു. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജോസഫിനെ ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ കൂക്കി വിളിക്കുകയും ഗോബാക്ക് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

ജോസ് കെ.മാണി വിഭാഗത്തിലുള്ള 25 നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ജോസഫ് പക്ഷം അറിയിച്ചു. പി.ജെ ജോസഫിനെതിരെ ഭീഷണിപ്പെടുത്തി, പൊതുവേദിയില്‍ അസഭ്യം വര്‍ഷം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment