2018ലെ പ്രളയത്തിന്റെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

2018ലെ പ്രളയത്തിന്റെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പ്രളയത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം തുക നല്‍കണമെന്നാണ് കോടതി സര്‍ക്കരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

പുതുതായി ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, ഈ വര്‍ഷവും പ്രളയം ഉണ്ടായതിനാല്‍ വിവരങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായുണ്ടായ പ്രളയം ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിച്ചെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടാരുന്നു എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്ന് വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഒന്നരമാസം സമയം അനുവദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment