പ്രളയത്തില്‍ നശിച്ച കാറുകള്‍ ‘പുത്തനാക്കി’ നല്കി ഷോറൂമുകളുടെ തട്ടിപ്പ്
പ്രളയത്തില്‍ നശിച്ച കാറുകള്‍ ‘പുത്തനാക്കി’ നല്കി ഷോറൂമുകളുടെ തട്ടിപ്പ്
കൊച്ചി: പ്രളയത്തില്‍ വെള്ളവും ചെളിയും കയറി കേടുപാട് പറ്റിയ കാറുകള്‍ പുറമേ കഴുകി വൃത്തിയാക്കി പുത്തന്‍ കാറാക്കി ഷോറൂമുകള്‍ വഴി വില്‍പ്പന. നിരവധി പേരാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായത്.
ഒരാഴ്ച മുന്‍പ് കൊച്ചിയിലെ ഒരു ഷോറൂമില്‍ നിന്നും വാങ്ങിയ കാര്‍ എക്സ്ട്രാ ഫിറ്റിങ്ങിനായി വര്‍ക്ക്ഷോപ്പില്‍ എത്തിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പുത്തന്‍ കാറിന്റെ ബമ്പര്‍ അഴിച്ചപ്പോഴാണ് റേഡിയേറ്ററിൽ ചെളി അടിഞ്ഞു കൂടിയിരിക്കുന്നത് കണ്ടത്.
റേഡിയേറ്ററിൽ ചെളി കണ്ടതോടെ കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ സീറ്റിനടിയിലും സ്റ്റിയറിങ്ങിന്റെ ഭാഗത്തും ചെളിയുടെ അംശങ്ങള്‍ കണ്ടെത്തിയത്.
പ്രളയത്തില്‍ വെള്ളവും ചെളിയും കേറി കേടുപാട് പറ്റിയ വാഹനങ്ങള്‍ സംശയം തോന്നാത്ത വിധത്തില്‍ കഴുകി വൃത്തിയാക്കി പുത്തന്‍ വാഹനമായി വില്‍പ്പന നടത്തുകയായിരുന്നു.
കാറിന്റെ പഴക്കത്തെക്കുറിച്ചു ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് തട്ടിപ്പ് മനസ്സിലാക്കിയ ഉടമ പോലീസില്‍ പരാതി നല്കി. അതേസമയം ഷോറൂമില്‍ വിവരം അറിയിച്ചെങ്കിലും ആദ്യം തട്ടിപ്പ് സമ്മതിക്കാന്‍ ഷോറൂമുകാര്‍ തയ്യാറായില്ല.
പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് രാത്രി ഉടമയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്നും അടുത്ത ദിവസം കാര്‍ മാറ്റി നല്‍കാമെന്നും പറഞ്ഞ് മടങ്ങി.
Also Read >> നാലരവയസ്സുകാരിയെ അമ്മ മദ്യലഹരിയില്‍ വെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി
നാലര വയസുകാരിയായ മകളെ അമ്മ മദ്യലഹരിയില്‍ കുടിവെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി. കോത്തഗിരി കൈകാട്ടിയിലെ സരിത (32) യാണ് മകള്‍ ശ്രീഹര്‍ഷിണിയെ കൊലപ്പെടുത്തിയത്. സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മൃതദേഹം വീടിന് 20 മീറ്റര്‍ അകലെയുള്ള കുടിവെള്ള ടാങ്കിലാണ് കണ്ടെത്തിയത്.
സരിതകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കോത്തഗിരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ടാങ്കില്‍ കണ്ടെത്തിയത്.
പൊലീസ് സരിതയേയും, മറ്റൊരു മകളായ പ്രഭാഷിണിയേയും ചോദ്യം ചെയ്തപ്പോള്‍ സരിതയുടെ മറുപടിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവ് മരിച്ച സരിതക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇവരെ സംരക്ഷിക്കാന്‍ സാധിക്കാത്തതിനാലാണ് ഒരു മകളെ കൊലപ്പെടുത്തിയതെന്നും, താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സരിത പൊലീസിനോട് സമ്മതിച്ചു.
നാലര വയസുകാരിയായ മകളെ അമ്മ മദ്യലഹരിയില്‍ കുടിവെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി. കോത്തഗിരി കൈകാട്ടിയിലെ സരിത (32) യാണ് മകള്‍ ശ്രീഹര്‍ഷിണിയെ കൊലപ്പെടുത്തിയത്. സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
Leave a Reply
You must be logged in to post a comment.