മനുഷ്യത്വം ഇല്ലാത്ത നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മനുഷ്യത്വം ഇല്ലാത്ത നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചുസേപ്പിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ തിരിഞ്ഞു നോക്കാത്തതിനെതിരെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

മനുഷ്യത്വം ഇല്ലാത്ത കൊച്ചൌസേപ്പിന്റെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല…എത്ര പണം ഉണ്ടാക്കിയാലും മുകളിലേക്ക് പോകുമ്പോള്‍ ആരും അതും കൊണ്ട് കൊണ്ടുപോകാനാവില്ലെന്നും കോടതി പറഞ്ഞു.

നല്ല മനസ്സുകൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ…പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവര്‍ത്തനം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ചെറിയ സഹായങ്ങള്‍ നല്‍കി വന്‍ പ്രചാരണം നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണോയെന്നു കോടതി ചിട്ടിലപ്പള്ളിയോട് ചോദിച്ചു.

17.25 ലക്ഷം രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടാണ് വിജേഷ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജേഷിനെ കുറിച്ച് അന്വേഷിക്കാനോ തിരിഞ്ഞു നോക്കാനോ കൊച്ചൌസേപ്പ് തയ്യാറായില്ല.

വിജെഷിനു അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

2002ലാണ് വീഗാലാന്‍ഡില്‍ വെച്ച് വിജേഷിന് റൈഡിൽ നിന്ന് വീണ് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി ചികിത്സ നടത്തിയെങ്കിലും ഇപ്പോഴും കിടപ്പിലാണ്.

ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നും ഈ സംഭവം തനിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ചിറ്റിലപ്പളളി നേരത്തെ കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*