ഒന്നാമത് എത്തിയത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി വി ശിവൻകുട്ടി
ഒന്നാമത് എത്തിയത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിയതിനെ അഭിമാനത്തോടെ കാണുന്നുവെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽമന്ത്രി വി ശിവൻകുട്ടി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാംശ്രേണിയിൽ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകരമാണ്.

മുൻവർഷത്തേതിനേക്കാൾ പോയിന്റ് കൂട്ടി ഒരുപടി മുന്നിൽ കയറാൻ ആയി എന്നതും വലിയ നേട്ടമാണ്.കുട്ടികൾക്ക്‌ വിദ്യാഭ്യാ സത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണ നിർവഹണം,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവർത്ത നങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഉയർന്ന ഗ്രേഡ് നേടാൻ കേരളത്തിന്‌ തുണയായത്‌ എന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*