നടന്‍ മുകേഷ് മീടു ക്യാമ്പയിനില്‍ കുടുങ്ങി; മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം

നടന്‍ മുകേഷ് മീടു ക്യാമ്പയിനില്‍ കുടുങ്ങി; മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം

നടന്‍ മുകേഷ് മീടു ക്യാമ്പയിനില്‍ കുടുങ്ങി; മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം l kerala malayalam actor and kollam MLA mukesg caught on me too row Latest Kerala Newsനടനും എംഎല്‍എയുമായ മുകേഷും മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി. സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ടിറ്റ്വറിലൂടെയാണ് ടെസ്സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.

താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.
അന്ന് തന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രേയിന്‍ ഒരു മണിക്കൂര്‍ തന്നോട് സംസാരിക്കുകയും തൊട്ടടുത്ത വിമാനത്തില്‍ എന്നെ രക്ഷപ്പെടുത്തിയെന്നും ടെസ് പറയുന്നു. അതേസമയം തനിക്ക് നേരേ ഉയര്‍ന്ന മീ ടു വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടനും എം.എല്‍.എയുമായ മുകേഷ് രംഗത്തെത്തി.

ആ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്നും ഓര്‍മ്മ പോലുമില്ലെന്നും മുകേഷ് പ്രതികരിച്ചു. ആരേയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയാണെന്നും ആ പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറഞ്ഞു. അതേസമയം ആരോപണം വന്നാല്‍ നിയമരപായി മുന്നോട്ട് പോകട്ടെയെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply