പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ്ചെയ്തു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഫ്രാങ്കോ.തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഫ്രാങ്കോയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും.

രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനെ ശേഷമാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണവുമായി കേരളാ പോലീസ് ജലന്ധറില്‍ പോയിരുന്നെങ്കിലും ഫ്രാങ്കോ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനായി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഫ്രാങ്കോ പത്തൊന്‍പതാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുകയിരുന്നു.
https://www.facebook.com/rashtrabhumionlinenews/videos/331283887697055/?__xts__%5B0%5D=68.ARAkSZVjJIvZeZW5CnJ_xI7IKfib1PYSQww7WYZaohtDBC3HDC0k3WlbHCTyPdVydBR1xva1U0aE0_d8kksB1fZQwoniAsjR2kvQTVY6t8O64VbP-P3aFt_2Ag1JFgjo-LbHPhGrlW-iwkLHzgLVRZOV_EZlUBJ_QPQgmYAtGH0-c3sCfBA-&__tn__=-R
തുടര്‍ന്ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യ ചെയ്തു വരികയായിരുന്നു. എന്നാല്‍ ഇന്നലെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി വിട്ടയക്കുകയായിരുന്നു.

ഇന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഫ്രാങ്കോയ്ക്ക് തന്‍റെ മുന്‍ മോഴികളിലെ വൈരുദ്ധ്യങ്ങള്‍ ദുരീകരിക്കാന്‍ ആയില്ല. ഇതാണ് ബിഷപ്പ് ഫ്രാങ്കോ മുലയ്ക്കലിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ സമരം ഇപ്പോഴും തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply