Kerala l Pathanamthitta l harthal today l ഇന്ന് ഹർത്താൽ
പത്തനംതിട്ട ജില്ലയിൽ ഇന്ന് ഹർത്താൽ Kerala l Pathanamthitta l harthal today
Kerala l Pathanamthitta l harthal today അയ്യപ്പഭക്തന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ചു ബി ജെ പി ഇന്ന് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തും.രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബി.ജെ.പി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്
കഴിഞ്ഞ മാസം ശബരിമല ദർശനത്തിന് പോയ ശിവദാസൻ എന്ന ഭക്തന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്നിലയ്ക്കലും പമ്പയിലും ഭക്തരും പോലീസുമായി സംഘർഷം നിലനിന്നിരുന്നു.എന്നാൽ അയ്യപ്പന്റെ ഫോട്ടോയുമായി സൈക്കിളിൽ സന്നിധാനത്തേക്ക് പോയ ശിവദാസനെ 17 മുതൽ കാണാതാവുകയായിരുന്നു.
അതേസമയം ശിവദാസന്റെ മൃതദേഹം ഇന്നലെ ളാഹയ്ക്കു സമീപം കൊക്കയിൽ നിന്നും കണ്ടെത്തി.ശിവദാസന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
Leave a Reply