അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? ഫെയ്സ്ബുക്കിലെ ഇത്തരം പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം

അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? ഫെയ്സ്ബുക്കിലെ ഇത്തരം പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം

‘അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും?, ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്?’ ഇത്തരത്തിലുള്ള പല ഗെയിമുകളും ഇന്ന് ഫെയ്സ്ബുക്കില്‍ ധാരാളമായി കാണാറുണ്ട്. എന്നല്‍ ഇങ്ങനെയുള്ള ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന അപടകം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോള്‍ കേരള പോലീസ്.

ഇത്തരം ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താവിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്ന് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

മലയാളികളുടെ ഉള്‍പ്പെടെ അഞ്ഞൂറിലധികം അക്കൗണ്ടുകളും ഹാക്കിങ്ങിനു വിധേയമായിക്കഴിഞ്ഞു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ #isaac_odenttem എന്ന പേരിലാണെന്നും പോലീസ് വ്യക്തമാക്കി.

ഫെയ്സ്ബുക്ക് സെറ്റിംഗ്സില്‍ മാറ്റങ്ങള്‍ വരുത്തി സുരക്ഷ ഉറപ്പാക്കുകയും വിദേശികള്‍ നല്‍കുന്ന ലിങ്കുകള്‍ ഒരിക്കലും തുറക്കാതിരിക്കുകയും പരിചയമില്ലാത്ത ആളുകളുടെ റിക്വസ്റ്റുകള്‍ അക്സെപറ്റ് ചെയ്യാതിരിക്കുകയും വേണമെന്ന് കേരള പോലീസ് പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിപ്പു നല്‍കി.

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കിലെ പ്രവചനങ്ങളില്‍
പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം…

‘അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും?
നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും?
ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ‘
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവര്‍ ശ്രദ്ധിക്കുക.

ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവര്‍ത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാനും സാധ്യതയേറെയാണ്.

ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാര്‍ക്ക് നല്‍കുന്നതെന്നോര്‍ക്കുക.

ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ പ്രൈവസി സെറ്റിങ്‌സിലും, സെക്യൂരിറ്റി സെറ്റിങ്‌സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. നിങ്ങളുടെ അക്കൗണ്ടില്‍ സെക്യൂരിറ്റി സെറ്റിങ്‌സില്‍ Apps and Websites എന്ന മെനുവിലൂടെ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കാണുവാന്‍ സാധിക്കും.

അതിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക. വ്യാജആപ്പുകള്‍ വഴി Data Sharing ഓപ്ഷനിലൂടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ Apps, websites and games മെനുവില്‍ സെറ്റിംഗ്‌സ് Turn Off ചെയ്യുക. കൂടാതെ ഫെയ്‌സ്ബുക്കിന്റെ സെറ്റിങ്‌സില്‍ Security and login തിരഞ്ഞെടുത്താല്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*