വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്

അയോധ്യ കേസ്സില്‍ ബഹു.സുപ്രീം കോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ്.

അയോധ്യ കേസ്സില്‍ ബഹു. സുപ്രീം കോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജവും, വസ്തുതാ വിരുദ്ധവും, മത സ്പര്‍ദ്ദ വളര്‍ത്തുന്നതും, പൊതു സമാധാന ലംഘനം സൃഷ്ടിക്കുന്നതുമായ പോസ്റ്ററുകളും, സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളതാണ്.

ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം പ്രചരണം നടത്തുന്നവരെ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ പോലീസിന്‍റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും.ഇത്തരം നിയമവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതോ, പ്രചരിപ്പിക്കുന്നവരെ കുറിച്ചോ വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് 9497976005 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സ് ആപ്പ് ആയോ വിളിച്ചോ അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*