Kozhikode News: ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം




ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു.

ജനുവരി 23 ന് ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നം.003/2019) പരീക്ഷ ജനുവരി 27 ഉച്ചക്ക് 02.30 മുതല്‍ 04.15ലേക്കും ജനുവരി 23 ന് 10.30 മുതല്‍ ഉച്ചക്ക് 12.15 വരെ നടത്താന്‍ നിശ്ചയിച്ച ആരോഗ്യ/ ഐഎംഎസ് വകുപ്പുകളിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നം.101/2019, 144/2021 etc.) പരീക്ഷ ജനുവരി 28ന് ഉച്ചക്ക് 2.30 മുതല്‍ 4.15 ലേക്കും മാറ്റി നടത്താന്‍ നിശ്ചയിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ ടിക്കറ്റുമായി അതേ സെന്ററുകളില്‍ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply