കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നടി ശാരദ മുഖ്യാതിഥിയാകും. തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.

ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 4ന് ആരംഭിക്കും. 53 ചിത്രങ്ങളാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. സെല്‍ ഉദ്ഘാടനത്തിന് ശേഷവും അഞ്ച് മുതല്‍ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയും പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply