ഷോളയാര്‍ ഡാം തുറക്കാന്‍ അനുമതി: ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

ഷോളയാര്‍ ഡാം തുറക്കാന്‍ അനുമതി: ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

കേരള ഷോളയാര്‍ ഡാം തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ചാലക്കുടിപ്പുഴയോരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2661.20 അടിയായതിനെ തുടര്‍ന്നാണ് നടപടി. ജലനിരപ്പ് 2663 അടിക്ക് മുകളിലായാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിന് കളക്ടര്‍ അനുമതി നല്‍കി.

സെക്കന്റില്‍ പരമാവധി 100 ഘനമീറ്റര്‍ അധികജലം ഡാമില്‍നിന്ന് തുറന്നുവിടുന്നതിനാണ് അനുമതി. തമിഴ്നാട് ഷോളയാര്‍ ഡാമില്‍നിന്ന് സെക്കന്റില്‍ 500 ഘന അടി ജലം ഒഴുകിയിയെത്തുന്നതിനാലാണ് കേരള ഷോളയാറില്‍ ജലനിരപ്പുയര്‍ന്നത്.

ഡാമുകള്‍ തുറന്നാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ജലം തുറന്നുവിടുമ്പോള്‍ ചാലക്കുടി പുഴയില്‍ രണ്ട് അടി വരെ ജലനിരപ്പ് ഉയരും. പുഴയില്‍ ഇറങ്ങുന്നവരും മീന്‍ പിടിത്തത്തില്‍ ഏര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

2663 അടിയാണ് കേരള ഷോളയാറിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴത്തെ നില പ്രകാരം സെപ്റ്റംബര്‍ 19ന് ജലനിരപ്പ് 2663 അടിയാവാനാണ് സാധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തമിഴ്നാട് ഷോളയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*