മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത രൂക്ഷം;സർക്കാരിനെതിരെ തിരിഞ്ഞ് ചലച്ചിത്ര അക്കാദമി
മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ഭിന്നത രൂക്ഷം;സർക്കാരിനെതിരെ തിരിഞ്ഞ് ചലച്ചിത്ര അക്കാദമി
സംസ്ഥാന ചലച്ചിത്ര വിതരണത്തിൻ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ചലച്ചിത്ര അക്കാദമി. അക്കാദമിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
ചലച്ചിത്ര വകുപ്പ് മന്ത്രി എ.കെ.ബാലനെതിരെയും അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതോടെ സർക്കാരും വെട്ടിലായിരിക്കുകയാണ്.മോഹൻലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമക്കുള്ളിലും പുറത്തുമായി 107ഓളം പേർ ഒപ്പിട്ട നിവേദനമാണ് സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്.
അക്കാദമി വൈസ്ചേർപേഴ്സൺ ബീന പോൾ,ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ .ജോസഫ്, സജിത മഠത്തിൽ, സി.എസ്.വെങ്കിടേശ്വരൻ എന്നിവർ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ട്.കൗൺസിലിലെ മറ്റംഗങ്ങളായ റസൂൽ പൂക്കുട്ടി,മഞ്ജു വാര്യർ, നീലൻ എന്നിവർ ഇവരോട് വിയോജിപ്പ് രേഖപ്പെടുത്തി.
പുരസ്കാര ജേതാക്കളാണ് വിശിഷ്ടാധിതികളെന്നും മുഖ്യാധിഥിയെ കൊണ്ടുവരേണ്ടതില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.എന്നാൽ മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനോട് കമൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
Leave a Reply