എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം…

കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍.

കോന്നിയിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴി റേഞ്ചിന്റെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം.

ആനകള്‍ ചവിട്ടി മെതിച്ച കുഴികളില്‍ നദിയില്‍ നിന്നും ഉള്ള ഉറവ വന്നടിഞ്ഞു ഒരു കുളം പോലെ കാണാം .ഇതില്‍ മ്ലാവും ,കേഴയും ,പന്നികളും ചെളി വെള്ളം കലക്കി തെറിപ്പിച്ചു. നദിയുടെ മറുകര തുടങ്ങുമ്പോള്‍ കാണാം കണ്ണെത്താ ദൂരത്തോളം ചുരുളി കാട്.

വനാന്തര ഗ്രാമങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നത് ചുരുളി പോലെ ഉള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ആണെന്ന് കൂടെ ഉള്ള മണികണ്ഠന്‍ അറിവ് നിരത്തി.ആരോഗ്യ പച്ച പോലെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകവും ചുരുളിയില്‍ നിന്നും കിട്ടും.തളിര്‍ ഇലകള്‍ മാത്രമേ ഉപയോ ഗിക്കൂ.

ഇലകള്‍ തണ്ടോടെ അടര്‍ത്തി എടുത്ത് ചിലന്തി വലകള്‍ നീക്കം ചെയ്യണം .ചീര അരിയും പോലെ കൊത്തി അരിഞ്ഞു ആവശ്യത്തിനു വിഭവങ്ങള്‍ ചേര്‍ത്ത് വേവിച്ചാല്‍ നല്ലൊരു തോരനാകും മൂത്രച്ചുടിച്ചില്‍ മാറാന്‍ ഏറെ നല്ലത് ആണ് ചുരുളി എന്ന നാടന്‍ അറിവും മണികണ്ഠനില്‍ നിന്നും പകര്‍ന്നു കിട്ടി.ഇവിടെ നമ്മള്‍ കാഴ്ചകള്‍ കാണുകയാണ്. ചുരുളി കള്‍ വളര്‍ന്ന് അര പൊക്കം എത്തി നില്‍ക്കുന്നു.നിരീക്ഷണ പാടവം ഉള്ള ആര്‍ക്കും ചുരുളി കാടില്‍ കാണാം വിവിധ ചിലന്തികളെ.

വര്‍ണ്ണം വിതറിയ നൂലിഴകള്‍ കൊണ്ട് ഇരകളുടെ ജീവന്‍ കവര്‍ന്ന് അവയുടെ മാംസം ഭക്ഷിക്കുന്ന ചിലന്തികളില്‍ ചിലത് കടിച്ചാല്‍ വ്രണമാകും.ഒരു ഭാഗത്ത്‌ കാട്ടു പന്നികള്‍ സ്വര്യവി ഹാരം നടത്തുന്നു.മറു ഭാഗത്ത്‌ ഇടയ്ക്കു തല പൊക്കി നോക്കുന്ന മ്ലാവ്.

ചുരുളി കാട്ടിലൂടെ നടക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ശ്രവിച്ച ഏതൊക്കെയോ കാട്ടു ജീവികള്‍ പ്രാണ രക്ഷാര്‍ത്ഥം ഓടുന്ന ആരവം ചിലപ്പോള്‍ പേടി പെടുത്തും.അകലെ നൂലിഴ പോലെ കാട്ടരുവി പാറ മുകളില്‍ നിന്നും പതിക്കുന്ന കാഴ്ച നയങ്ങള്‍ക്ക് വീണ്ടും വിരുന്നു ഒരുക്കുന്നു.വീഡിയോ ക്യാമറ യുടെ കണ്ണുകളില്‍ ചിലന്തി വല നെയ്യാന്‍ തക്കം പാര്‍ക്കുന്നു.

കാലുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ രക്തം കുടിക്കുന്ന അട്ടകളെ കാണാം.ഇവയുടെ നേര്‍ത്ത കൊമ്പുകള്‍ അമരുമ്പോള്‍ ചൊറിച്ചില്‍.വീണ്ടും ചുരുളി കാട് താണ്ടി.ചുരുളി സമര്‍ഥമായി വളര്‍ന്ന് നില്‍ക്കുന്ന ഈ സ്ഥലം നേരില്‍ കാണാന്‍ മറക്കരുത് എന്ന് പറഞ്ഞു കൊണ്ട് ക്യാമറ സ്റ്റാന്‍ഡില്‍ വെച്ച് മുന്നിലേക്ക്‌ വന്ന് ഒരു സൈന്‍ ഔട്ട്‌ ….

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*