മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ്

മലപ്പുറത്ത്‌ ബന്ധുവായ 9 വയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ്

മലപ്പുറത്ത്‌ 9 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്. മലപ്പുറം തെഞ്ഞിപ്പലത്താണ് സംഭവം.

കുട്ടിയുടെ ബന്ധുവായ സ്ത്രീ തന്നെയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ബന്ധുവായ ഈ സ്ത്രീ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. 9 വയസ്സുകാരന്റെ അമ്മയുടെ സഹോദരന്‍റെ ഭാര്യക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ സ്ത്രീ കുട്ടിയെ പീഡനത്തിന് ഇരയാക്കിവരുന്നതായി പരാതിയില്‍ പറയുന്നു. ഭക്ഷണത്തോട് വിരക്തിയും മാനസ്സിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു.

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്ടറോടാണ് കുട്ടി വിവരങ്ങള്‍ തുറന്നു പറഞ്ഞത്. ഇക്കാര്യം ഡോക്ടര്‍ രക്ഷിതാക്കളെയും പോലീസിനെയും അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ കാര്യങ്ങള്‍ പോലീസിന് മനസ്സിലായെങ്കിലും രക്ഷിതാക്കള്‍ പരാതി എഴുതി നല്‍കിയതോടെയാണ് സ്ത്രീയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്.

കുട്ടിയുടെ വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ബാധ്യമായതായാണ് വിവരം. കുട്ടിയില്‍ നിന്നും വിശദമായ മൊഴി എടുത്തതിന് ശേഷം ഇവരുടെ അറസ്റ്റും തുടര്‍ നടപടികളും കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*