ഭർത്താവിനെ വിട്ടുകിട്ടണം; വനിതാകമ്മീഷനെ കുഴക്കി യുവതിയുടെ പരാതി
ഭർത്താവിനെ വിട്ടുകിട്ടണം; വനിതാകമ്മീഷനെ കുഴക്കി യുവതിയുടെ പരാതി
തിരുവനന്തപുരം : തൈക്കാട് റസ്റ്റ് ഹൗസിൽ വച്ചുനടന്ന വനിതാകമ്മീഷൻ അദാലത്തിലാണ് കമ്മീഷനെ കുഴക്കുന്ന പരാതിയുമായി യുവതിയെത്തിയത്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിനെ അദ്ദേഹത്തോടൊപ്പം അവിടെ കഴിയുന്ന അവിവാഹിതയായ സഹോദരിയും അമ്മയും തന്നിൽ നിന്നും അകറ്റി നിർത്തുകയാണെന്നും. അദ്ദേഹത്തെ വിട്ടുകിട്ടണമെന്നുമായിരുന്നു യുവതിയുടെ പരാതി.
രണ്ടാം വിവാഹമാണെന്ന സത്യം മറച്ചുവച്ചിട്ടാണ് താനുമായുള്ള വിവാഹം നടത്തിയതെന്നും. അന്വേഷിച്ചപ്പോൾ മുൻ ഭാര്യ ബന്ധമൊഴിഞ്ഞു പോയത് കുടുംബാംഗങ്ങളുടെ മോശം പെരുമാറ്റം കാരണമാണെന്നും യുവതി പറഞ്ഞു. അടുത്ത സിറ്റിങ്ങിൽ ആരോപണവിധേയനായ ഭർത്താവിനെ വിളിച്ചുവരുത്താനും പ്രശ്നം പരിഹരിക്കാനും അദാലത്തിൽ തീരുമാനമായി.
മറ്റൊരു കേസ്, സ്വത്ത് തട്ടിയെടുത്ത് മകനും മരുമകളും, തന്നെ പുറത്താക്കി എന്ന പരാതിയുമായി വന്ന അയിരൂർ സ്വദേശിയായ ഒരമ്മയുടേതായിരുന്നു. കേസ് പരിശോധിച്ച കമ്മീഷൻ അംഗങ്ങൾ ആധാരത്തിൽ മരണം വരെ അമ്മയ്ക്ക് വീട്ടിൽ കഴിയാനുള്ള അവകാശമുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരോട് അവർക്ക് വീട്ടിൽ സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടു.വനിതാകമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻന്റെ നേതൃത്വത്തിൽ ചേർന്ന അദാലത്തിൽ ഇ എം രാധ, ഷാഹിദ കമാൽ, ഷിജി എന്നിവർ പരാതികൾ പരിശോധിച്ചു. നൂറ് പരാതികൾ പരിഗണിച്ചതിൽ 36 എണ്ണം തീർപ്പാക്കി.
Leave a Reply