കേരളം പാലുത്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്കെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ

കാസര്‍ഗോഡ്: കേരളം പാലുത്പാദന രംഗത്ത് സ്വയം പര്യാപതതയോട് അടുക്കുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കാലിച്ചാമരം വായനശാല പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആവശ്യമായ അളവിന്റെ 90 ശതമാനം സ്വയം ഉദ്പാദിപ്പിക്കുന്ന തലത്തിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
പ്രളയത്തിന് ശേഷം കന്നുകാലികള്‍ നഷ്ടപ്പെട്ട ഉടമകള്‍ക്ക് സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച്‌ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് മുഖാന്തിരം ഉടമകളിലേക്ക് എത്തിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ നാം ഈ മേഖലയില്‍ സ്വയം പര്യാപ്തത നേടുക തന്നെ ചെയ്യുമെന്നും പ്രളയം ബാധിച്ചില്ലായിരുന്നെങ്കിൽ ആ നേട്ടം കൈവരിച്ചു കഴിയുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

വിവിധങ്ങളായ പരിപാടികള്‍ ബോധപൂര്‍വ്വം നടത്തിയതിന്റെയൊക്കെ ആകെ തുകയാണ് ഈ മേഖലയിലെ നേട്ടം. മാന്യമായ ജോലിചെയ്യുന്ന, സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ തന്നെ ജീവിക്കാന്‍ അവകാശമുള്ളവരാണ് കർഷകരും. കര്‍ഷകരുടെ കര്‍ഷക രക്ഷാ നടപടികള്‍ സ്വീകരിക്കാന്‍, കര്‍ഷക കടാശ്വാസനിയമം നിലവില്‍ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. സഹകരണവായ്പ പരമാവധി ഒരു ലക്ഷം ആയിരുന്നു. അത് രണ്ട് ലക്ഷം ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായി. കൃഷിവകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് വ്യവസ്തകള്‍ക്ക് വിധേയമായി എല്ലാ കര്‍ഷകര്‍ക്കും സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷക ക്ഷേമ ബേര്‍ഡ് വരുന്നതോടെ ഇന്ത്യയില്‍ ആദ്യമായി മറ്റ് സംസ്ഥാനങ്ങളില്‍ എവിടെയും കാണാത്ത കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണാന്‍ ഒരു സംവിധാനം കേരളത്തില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply