സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
നീതിനിർവ്വഹണത്തിൽ പോലീസ് ജനപക്ഷത്തു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാട് അഴിമതി മുക്തമാകുന്നതിന് പോലീസ് സേവനം അനിവാര്യമാണ്. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിൽ നിന്ന് അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികർക്കും മറ്റുമുള്ള കേസുകൾ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റേഷന്റെ പ്രവർത്തനം.
ഈ പോലീസ് സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയിൽവേ യാർഡിലും അധികാരപരിധിയുണ്ട്. സൗത്ത് കളമശ്ശേരിയിൽ കുസാറ്റ് മെട്രോ സ്റ്റേഷൻ സമീപമാണ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പൻചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂർ, കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പ് എന്നീ പോലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറൽ ജില്ലയിലെ ലോവർ സ ബോർഡിനേറ്റ് ക്വാർട്ടേഴ്സ്, വയനാട് ജില്ലയിലെ കേണിച്ചിറ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്.
കണ്ണൂർ ജില്ലയിലെ ഡിഎൻഎ ലബോറട്ടറി, തിരുവനന്തപുരം റൂറൽ ജില്ലയിലെ മാറാനല്ലൂർ എന്നീ പോലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവ്വഹിച്ചു. കെഎംആർഎൽ എം.ഡി. എ പി എം മുഹമ്മദ് ഹനീഷ് സംസ്ഥാന പോലസ് മേധാവി ലോക് നാഥ് ബെഹറക്ക് മെട്രോ പോലീസ് സ്റ്റേഷന്റെ താക്കോൽ കൈമാറി.
Leave a Reply
You must be logged in to post a comment.