കേരളത്തിന്‌ ജപ്പാനില്‍നിന്ന്‌ 200കോടി

നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനംചെയ്‌തു. എട്ട് ജാപ്പനീസ് കമ്പനികൾ കേരളത്തില്‍ വ്യവസായ നിക്ഷേപത്തിന്‌ താല്‍പ്പര്യവും അറിയിച്ചു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന നിക്ഷേപസെമിനാറിലായിരുന്നു വാഗ്ദാനം. ഒസാക്ക ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ്‌ ഇന്‍ഡസ്ട്രിയില്‍ ഒസാക്ക-കോബിയിലെ കോണ്‍സുലേറ്റ് ജനറലും കേരള സര്‍ക്കാരും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാറിൽ നീറ്റാ ജലാറ്റിന്‍ ഡയറക്ടര്‍ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധാനംചെയ്‌ത്‌ പ്രഖ്യാപനം നടത്തിയത്.

ജപ്പാന്‍ വ്യവസായികള്‍ കേരളത്തിലെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെ അഭിനന്ദിച്ചു. തങ്ങളുടെ ഇന്ത്യന്‍ ഫാക്ടറി എവിടെ വേണമെന്ന് പിതാവിന് തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ കേരളത്തെ തെരഞ്ഞെടുത്തു എന്നതില്‍ സന്തോഷമുണ്ടെന്ന് ഹിരോഷി നിട്ട പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply