ന്യൂസിലന്‍ഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും

ന്യൂസിലന്‍ഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ്ലിം മോസ്‌കുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവ (25) യാണ് കൊല്ലപ്പെട്ടത്.

കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലന്‍ഡിലേക്ക് പോയത്. വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റിരുന്നു.

ഭര്‍ത്താവിനൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് യുവതി മരിച്ചതായി വിവരം പുറത്തുവന്നത്.

മാടവന തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയാണ് ആന്‍സി. അബ്ദുല്‍ നാസര്‍ സുരക്ഷിതനാണ്. ആന്‍സിക്കു പരിക്കേറ്റതായി ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. അബ്ദുല്‍ നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.

അഞ്ച് ഇന്ത്യക്കാരാണ് ഇതോടെ ആക്രമണത്തില്‍ മരിച്ചത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്‌കില്‍ എട്ടു പേരുമാണു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*