ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 3 മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 3 മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലില്‍ മൂന്നു മലയാളികള്‍. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലില്‍ ഉള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപേരയിലുള്ള 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്.

കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍, പള്ളുരുത്തി, തൃപ്പുണിത്തുറ സ്വദേശികള്‍ എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഡിജോയുടെ പിതാവിനെ കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ കപ്പലിലുള്ള മലയാളികളെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് ഡിജോ കപ്പലില്‍ ജോലിക്ക് കയറിയത്. രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകള്‍ സംസാരിച്ചിരുന്നു. നിലവില്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ് കപ്പലുള്ളത്.

ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന്‍ ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment