ചാക്കോയുടെ തന്ത്രം പൊളിഞ്ഞു; നീനുവിന് മാനസികരോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും വീട്ടില്‍ നിന്ന് കണ്ടെത്താനായില്ല
ചാക്കോയുടെ തന്ത്രം പൊളിഞ്ഞു; നീനുവിന് മാനസികരോഗമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും വീട്ടില്‍ നിന്ന് കണ്ടെത്താനായില്ല…നീനുവിന് മാനസികരോഗം ഇല്ലെന്ന് അയല്‍വാസികള്‍
കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെന്‍മലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. ചാക്കോയെ പോലീസ് തെന്മലയിലെ വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് മകള്‍ നീനുവിനും ഭാര്യ രഹനയ്ക്കും മാനസിക രോഗമാണെന്ന് കാട്ടി ചാക്കോ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
[the_ad id=”710″]
നീനു തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും ചാക്കോ പറഞ്ഞു. തുടര്‍ ചികിത്സ നല്‍കുന്നതിന് വേണ്ടി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും മാറ്റിത്താമസിപ്പിക്കണം എന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു. മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു.
രേഖകള്‍ എടുക്കാന്‍ കോടതി അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ചാക്കോയുമൊത്ത് പൊലീസ് തെന്‍മലയിലെ വീട്ടിലെത്തിയത്..നാല് മണിയോടെ ഒറ്റക്കല്ലിലെത്തിയ സംഘം വീട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും രേഖകളൊന്നും കിട്ടിയില്ല. ചാക്കോയുടെ അഭിഭാഷകനും പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. പരിശോധന ഒരു മണിക്കൂര്‍ നീണ്ടു.
ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും കണ്ടെടുക്കാനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി രേഖകള്‍ സംഘടിപ്പിക്കാനാണ് ഇനി ചാക്കോയുടെ നീക്കം. അഭിഭാഷകനെ അതിന് ചുമതലപ്പെടുത്തി. ചാക്കോയെ വീട്ടില്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര്‍ വീടിന് പരിസരത്ത് തടിച്ച് കൂടി. നാട്ടുകാര്‍ ചാക്കോയെ കൂകി വിളിച്ചാണ് എതിരേറ്റത്.
Leave a Reply