Kevin Murder Case l നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് ചാക്കോ ; ചികിത്സ തേടിയത് അനന്തപുരി ആശുപത്രിയില്‍

നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് ചാക്കോ ; ചികിത്സ തേടിയത് അനന്തപുരി ആശുപത്രിയില്‍

[the_ad id=”376″]
കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ കേസിലെ പ്രതികള്‍ പുതിയ നീക്കവുമായി രംഗത്ത്. കെവിന്റെ വാടകവീട്ടില്‍ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന മകള്‍ നീനുവിനെ തിരികെ കൊണ്ടുവരാനുള്ള കരുക്കള്‍ അഴിക്കുള്ളിലിരുന്നു നീക്കുകയാണ് പിതാവ് ചാക്കോ.

നീനുവിന് മാനസിക രോഗമുണ്ടെന്നും അതിനാല്‍ തുടര്‍ ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ട് ചാക്കോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ട് എന്നാണ് ചാക്കോ കോടതിയെ അറിയിച്ചത്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പെടുന്നു.
നീനുവിനും ഭാര്യയ്ക്കും മാനസിക രോഗമുണ്ടെന്ന് തെളിയിക്കാന്‍ സഹായിക്കുന്ന ചികിത്സാ രേഖകള്‍ പുനലൂരിലെ വീട്ടിലുണ്ടെന്ന് ചാക്കോ പറയുന്നു. ഈ രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്ന ചാക്കോയുടെ ആവശ്യം കോടതി അംഗീകരിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ ചാക്കോയുടെ അഭിഭാഷകന് വീട്ടില്‍ നിന്നും രേഖകള്‍ എടുക്കാവുന്നതാണെന്ന് ഏറ്റുമാനൂര്‍ കോടതി വ്യക്തമാക്കി.
[the_ad id=”376″]കെവിന്റെ കൊലപാതകത്തിന് ശേഷം പുനലൂരുള്ള ചാക്കോയുടെ വീട് പൂട്ടിക്കിടക്കുകയാണ്. ഈ വീട്ടില്‍ പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നുവെങ്കിലും ഇത്തരത്തിലുള്ള രേഖകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട് തുറക്കാന്‍ അനുവദിക്കണം എന്ന ചാക്കോയുടെ ആവശ്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടിയ ശേഷമാണ് കോടതി രേഖകളെടുക്കാനുള്ള അനുമതി നല്‍കിയത്.
കേസിലെ അഞ്ചാം പ്രതിയായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ഗുരുതരമായ ആരോപണങ്ങളാണ് നീനുവിന് എതിരെ ചാക്കോ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. മാനസിക രോഗിയായ നീനു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് എന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.
[the_ad id=”710″]ഇപ്പോള്‍ കെവിന്റെ വീട്ടിലാണ് നീനു താമസിക്കുന്നത് എന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ പറയുന്നു. നീനുവിന് തുടര്‍ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നാണ് ചാക്കോയുടെ ആവശ്യം. അതേസമയം അച്ഛന്‍ ഉന്നയിച്ച ആരോപണം നീനു തള്ളിക്കളഞ്ഞു. തനിക്ക് മാനസിക രോഗമില്ലെന്നും നീനു നേരത്തെ പ്രതികരിച്ചിരുന്നു.
തനിക്ക് മാനസിക രോഗമുണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ് എന്നാണ് നീനുവിന്റെ വാദം. തന്നെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും നീനു പറയുന്നു. വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു തവണ കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോള്‍ ചികിത്സ വേണ്ടത് തനിക്കല്ല തന്റെ മാതാപിതാക്കള്‍ക്കാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും നീനു പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply