ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു…എസ് ഐ കഴുത്തിന്‌ പിടിച്ചു തള്ളി; കെവിനെ കൊന്നത് അച്ഛനും സഹോദരനും; പൊട്ടിക്കരഞ്ഞ് നീനു

ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു…എസ് ഐ കഴുത്തിന്‌ പിടിച്ചു തള്ളി; കെവിനെ കൊന്നത് അച്ഛനും സഹോദരനും; പൊട്ടിക്കരഞ്ഞ് നീനു

കെവിന്‍ കൊലക്കേസില്‍ പിതാവ് ചാക്കോയ്ക്കും, ഗാന്ധിനഗര്‍ എസ് ഐ എംഎസ് ഷിബുവിനും എതിരെ നീനുവിന്റെ മൊഴി. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയില്‍ ആവര്‍ത്തിച്ചു.

കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്ന് അച്ഛന്‍ ചാക്കോ പറഞ്ഞു. അയാളെ വിവാഹം കഴിക്കുന്നത് അഭിമാനക്ഷതമുണ്ടാകും. അതിനാല്‍ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി.

കെവിനൊപ്പം ജീവിക്കാന്‍ വീട് വിട്ടിറങ്ങിയതാണ്, എസ് ഐ എം.എസ്. ഷിബു കെവിന്റെ കഴുത്തില്‍ പിടിച്ച് തള്ളി. അച്ഛന്‍ ചാക്കോയൊടൊപ്പം പോകാന്‍ ആവശ്യപ്പെട്ടുവെന്നും സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്ന് നീനു കോടതിയെ അറിയിച്ചു.

തന്റെ പിതാവും ചേട്ടനുമാണ് കെവിനെ കൊന്നതെന്നും കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നീനു പറഞ്ഞു. കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചെന്നും നീനു പറഞ്ഞു.

രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയില്‍ പറഞ്ഞു. ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നിയാസ് ഫോണില്‍ ഭീഷണിപ്പെടുത്തി. അനീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ കെവിനോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നു. ഇപ്പോള്‍ കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും നീനു കോടതിയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply